ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ ലൈബ്രറിയെ കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ
മാനിഫെസ്റ്റോ 2021: കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ, (മാര്‍ക്‌സിസ്റ്റ്)
282. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ മത്സ്യമേഖല നേരിടുന്ന പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടി സ്വീകരിക്കും. എല്ലാ തീരദേശ സ്ക്കൂളുകളുടെയും
സൗകര്യങ്ങള്‍ വിപുലീകരിക്കു ന്നതിന് കോസ്റ്റല്‍ ഡെവലപ്പ്മെന്റ് അതോറിറ്റി നടപടി
സ്വീകരിച്ചു തുടങ്ങി. ലൈബ്രറികള്‍ അടിസ്ഥാനമാക്കി പ്രതിഭാതീരം പരിഹാരബോധന
പദ്ധതി നടപ്പാക്കും.
22. സ്കൂൾ വിദ്യാഭ്യാസം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പുതിയ ഫര്‍ണ്ണിച്ചര്‍, ലാബ്, ലൈബ്രറി,
കളിക്കളങ്ങള്‍ ഉറപ്പുവരുത്തും.
23. ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി
467. വിവിധ സര്‍വ്വകലാശാല ലൈബ്രറികളിലെ ഇ-റിസോഴ്സ് മറ്റിതര സര്‍വ്വകലാശാലകളിലടക്കമുള്ള
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥിക ള്‍ക്കും ലഭ്യമാക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ
ആഭിമുഖ്യത്തില്‍ ഇ-ജേര്‍ണല്‍ കണ്‍സോര്‍ഷ്യം നടപ്പാക്കും.
476. സര്‍വകലാശാല ഗ്രന്ഥാലയങ്ങളെ അന്തര്‍ദേശീയ നിലവാരമുള്ള ഗവേഷണ കേന്ദ്രങ്ങളായി
മാറ്റും. പഴയ പുസ്തകങ്ങളും രേഖകളുമെല്ലാം ഡിജിറ്റലൈസ് ചെയ്യും. ലൈബ്രറി,
പുസ്തകമെടുക്കുന്നതിനു മാത്രമല്ല, കുട്ടികള്‍ക്കുളള ഒരു പഠനകേന്ദ്രം കൂടിയാക്കി മാറ്റും.
നൂറുകണക്കിന് കുട്ടികള്‍ക്ക് ഒരുമിച്ചിരിക്കുന്നതിന് ആവശ്യമായ വിശാലമായ ഹാളുകള്‍,
ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ലൈബ്രറികളില്‍ ലഭ്യമാക്കും. സര്‍വ്വകലാശാല, കോളേജ്
ലൈബ്രറികളെ ഓണ്‍ലൈനായി ബന്ധിപ്പിക്കും.
29. ഭാഷാ വികസനവും സാംസ്കാരിക നവോത്ഥാനവും
ലൈബ്രറികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും. ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്യും.
566. സ്കൂള്‍ ലൈബ്രറികളെല്ലാം വിപുലീകരിക്കും. ഇതോടൊപ്പം ക്ലാസ് റൂം ലൈബ്രറികളും
സൃഷ്ടിക്കും. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മലയാള വായനാഭിരുചി ഉണ്ടാക്കാന്‍ ഇതു
സഹായിക്കും. ഇതിനായുള്ള വായനയുടെ വസന്തം ക്യാമ്പയിന്‍ ശക്തിപ്പെടുത്തും.
567. വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഗ്രന്ഥശാലകള്‍ നവീകരിക്കുന്ന പദ്ധതിക്കു
തുടക്കം കുറിച്ചിട്ടുണ്ട്. അത് പൂര്‍ത്തീകരിക്കും. ഗ്രന്ഥശാലകള്‍ക്കുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് ഇരട്ടിയാക്കും.
ലൈബ്രേറിയന്‍മാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കും. അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ജില്ലയില്‍
ഏതെങ്കിലും ഒരു ലൈബ്രറിയില്‍ കേന്ദ്രീകരിക്കുന്നതിന് ഒരു സ്കീം ആരംഭിക്കും.
579. ജനപങ്കാളിത്തത്തോടുകൂടി പുരാവസ്തുരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും
സംരക്ഷിക്കുകയും ചെയ്യും.
Comments
Post a Comment